കോഴിക്കോട്: 47 കോടിയുടെ സാമ്പത്തിക തട്ടിപ്പിൽ കൊടുവള്ളി നഗരസഭ കൗൺസിലർ അറസ്റ്റിൽ. കൗൺസിലർ അഹമ്മദ് ഉനൈസാണ് ക്രിപ്റ്റോ കറൻസി തട്ടിപ്പിൽ ഹൈദരാബാദ് പൊലീസിൻ്റെ പിടിയിലായത്. കൊടുവള്ളി പൊലീസിന്റെ സഹായത്തോടെ ഹൈദരാബാദ് പൊലീസ് കൊടുവള്ളിയിലെത്തിയാണ് പ്രതിയെ പിടികൂടിയത്. കൊടുവള്ളി നഗരസഭ 12ാം വാർഡ് കൗൺസിലറാണ് ഇയാൾ. എൽഡിഎഫിന്റെ ഭാഗമായ നാഷണൽ സെക്കുലർ കോൺഫറൻസ് അംഗമാണ് ഉനൈസ്.
