തൃശ്ശൂര്‍: സി സി മുകുന്ദന് എംഎല്‍എയുടെ വരുമാനം സംബന്ധിച്ച് ഫേസ്ബുക്കില്‍ കുറിപ്പ് പങ്കുവെച്ച കോണ്‍ഗ്രസ് വക്താവ് സന്ദീപ് വാര്യര്‍ക്ക് മറുപടിയുമായി എംഎല്‍എയുടെ മുന്‍ പേഴ്സണല്‍ അസിസ്റ്റന്റ് അസ്ഹര്‍ മജീദ്.

കള്ളക്കണക്ക് നിരത്തി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന സന്ദീപ് വാര്യരുടെ സര്‍ട്ടിഫിക്കറ്റ് നാട്ടിക എംഎല്‍എയ്ക്ക് വേണ്ടെന്ന് തുടങ്ങുന്ന കുറിപ്പിലാണ് അസ്ഹര്‍ മജീദ് കണക്കുകള്‍ പങ്കുവെച്ചത്.
കേരളത്തിലെ ഒരു നിയമസഭാ സാമാജികന് പ്രതിമാസം 70,000 രൂപ അടിസ്ഥാന ശമ്പളവും മറ്റ് ആനുകൂല്യങ്ങള്‍ എല്ലാം ചേര്‍ത്ത് ഏതാണ്ട് ഒന്നരലക്ഷത്തോളം രൂപയും ലഭിക്കുന്നുവെന്നാണ് അറിവ് എന്നായിരുന്നു സന്ദീപ് വാര്യയുടെ കുറിപ്പ്.

എംഎല്‍എയുടെ ചോര്‍ന്നൊലിക്കുന്ന വീട് ജപ്തിയിലാണെന്ന വാര്‍ത്തകള്‍ക്ക് പിന്നാലെയാണ് ‘വരുമാനക്കണക്കി’ൽ ആരോപണവുമായി സന്ദീപ് വാര്യര്‍ രംഗത്തെത്തിയത്.