ജനകീയ കൂട്ടായ്മയിൽ കൊച്ചിപ്പാടിയിൽ പുതിയ ബസ് കാത്തിരിപ്പ് കേന്ദ്രം : പുതുവത്സര സമ്മാനമെന്ന് വാർഡ് കൗൺസിലർ - Kottayam Media

Entertainment

ജനകീയ കൂട്ടായ്മയിൽ കൊച്ചിപ്പാടിയിൽ പുതിയ ബസ് കാത്തിരിപ്പ് കേന്ദ്രം : പുതുവത്സര സമ്മാനമെന്ന് വാർഡ് കൗൺസിലർ

Posted on

 

കൊച്ചിടപ്പാടി : കൊച്ചിടപ്പാടി l M A ജംഗ്ഷനിൽ പുതിയ ബസ് കാത്തിരിപ്പ് കേന്ദ്രം സ്ഥാപിച്ചു. തദ്ദേശവാസികളിൽ നിന്നും വാർഡ് കൗൺസിലർ സിജി ടോണി മുൻകൈയെടുത്ത് ഇതിനാവശ്യമായ പണം കണ്ടെത്തുകയായിരുന്നു. ഇന്നലെ പ്രദേശവാസികളായ മുപ്പതോളം വ്യക്തികൾ ചേർന്ന് ബസ് കാത്തിരിപ്പ് കേന്ദ്രം പ്രദേശത്ത് സ്ഥാപിച്ചു.

കൗൺസിലർ എന്ന നിലയിൽ ഒരു വർഷം പൂർത്തിയാക്കിയതിൻ്റെ ഭാഗമായി പുതുവത്സര സമ്മാനം എന്ന നിലയിലാണ് ബസ് കാത്തിരിപ്പ് കേന്ദ്രം പ്രദേശത്ത് നിർമ്മിച്ചതെന്ന് സിജി ടോണി കോട്ടയം മീഡിയായോട് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version