തൃശൂരിൽ മദ്യപിച്ച് ബസോടിച്ച ഡ്രൈവറേയും കണ്ടക്ടറേയും പൊലീസ് അറസ്റ്റ് ചെയ്തു. തിരുവില്വാമല -തൃശ്ശൂർ റൂട്ടിൽ ഓടുന്ന ഷാസ് എന്ന ബസിലെ ഡ്രൈവറായ വിയ്യൂർ വലിയ വീട്ടിൽ സുധീഷ്, കണ്ടക്ടർ പഴയന്നൂർ പറക്കുളം താവളത്തിൽ വീട്ടിൽ ഷക്കീർ എന്നിവരെയാണ് പഴയന്നൂർ പൊലീസ് പിടികൂടിയത്.

പൊലീസിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് ഇന്ന് രാവിലെ 9 മണിയോട് കൂടി പഴയന്നൂർ ബസ് സ്റ്റാൻഡിൽ വച്ചാണ് ഡ്രൈവറെയും കണ്ടക്ടറിയും പിടികൂടിയത്.

സംഭവത്തെ തുടർന്ന് ബസും കസ്റ്റഡിയിൽ എടുത്തു.ബസിൽ ഉണ്ടായിരുന്ന യാത്രക്കാരെ മറ്റു ബസിൽ കയറ്റി വിട്ടു.