ബ്രിട്ടന്റെ മാലിന്യങ്ങൾ ശ്രീലങ്കയ്ക്ക് സമ്മാനം,അത് കൈയ്യിലിരിക്കട്ടെയെന്ന് ശ്രീലങ്ക - Kottayam Media

Crime

ബ്രിട്ടന്റെ മാലിന്യങ്ങൾ ശ്രീലങ്കയ്ക്ക് സമ്മാനം,അത് കൈയ്യിലിരിക്കട്ടെയെന്ന് ശ്രീലങ്ക

Posted on

കൊളംബോ ∙ രാജ്യാന്തര നിയമങ്ങൾക്ക് വിരുദ്ധമായി ബ്രിട്ടൻ കയറ്റി അയച്ച ആശുപത്രി അവശിഷ്ടങ്ങൾ അടക്കമുള്ള മാലിന്യങ്ങൾ ശ്രീലങ്ക മടക്കി അയച്ചു. 2017 സെപ്റ്റംബർ മുതൽ 2019 വരെ ശ്രീലങ്കൻ തുറമുഖത്തെത്തിയ 3,000 ടണ്ണോളം വരുന്ന അപകടകരമായ വസ്തുക്കളിൽ 45 കണ്ടെയ്‌നർ മാലിന്യമാണ് തിങ്കളാഴ്ച കപ്പലിൽ കയറ്റി അയച്ചത്. ആകെ 265 കണ്ടെയ്‌നറുകളിൽ ആയാണ് മാലിന്യം ശ്രീലങ്കയിൽ എത്തിയത്.

21 കണ്ടെയ്‌നർ മാലിന്യം 2020 സെപ്റ്റംബറിൽ ശ്രീലങ്ക യുകെയിലേക്ക് കയറ്റി അയച്ചിരുന്നു. അവശേഷിച്ച 45 കണ്ടെയ്‌നർ മാലിന്യമാണ് തിങ്കളാഴ്ച കയറ്റി അയച്ചത്. നിയമപ്രകാരം  ഉപയോഗശൂന്യമായ മെത്തകളും കാർപെറ്റുകളും തുണിത്തരങ്ങളും മാത്രമാണ് കണ്ടെയ്‌നറുകളിൽ ഉണ്ടാകേണ്ടതെങ്കിലും ആശുപത്രി മാലിന്യങ്ങളും മോർച്ചറിയിൽ നിന്നുള്ള ശരീരഭാഗങ്ങളും ബാൻഡേജുകളും അടക്കമുള്ളവ അന്വേഷണത്തിൽ കണ്ടെത്തി.

2017-18 വർഷങ്ങളിൽ 180 ടണ്ണോളം മാലിന്യങ്ങൾ ഇന്ത്യയിലേക്കും ദുബൈയിലേക്കും തിരിച്ചു വിട്ടിരുന്നതായി കസ്റ്റംസ് ഉദ്യോഗസ്ഥർ കണ്ടെത്തിയിരുന്നു. കഴിഞ്ഞ ഏതാനും വർഷങ്ങളിലായി ശ്രീലങ്കയ്ക്കു പുറമേ നിരവധി ഏഷ്യൻ രാജ്യങ്ങളാണ് അനധികൃതമായി കയറ്റി അയയ്ക്കുന്ന മാലിന്യങ്ങൾ പാശ്ചാത്യ രാജ്യങ്ങളിലേക്ക് തിരികെ വിട്ടത്. 2020ൽ മലേഷ്യയും 42 കണ്ടെയ്‌നർ പ്ലാസ്റ്റിക് മാലിന്യങ്ങൾ ബ്രിട്ടനിലേക്ക് കയറ്റി അയച്ചിരുന്നു. അനധികൃതമായി മാലിന്യങ്ങൾ കയറ്റി അയച്ചതിന് നിയമനടപടികളുമായി മുന്നാട്ടു പോകാനുള്ള ശ്രമങ്ങളും ശ്രീലങ്ക ആരംഭിച്ചു. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ നടപടികൾ സ്വീകരിക്കുമെന്നു കസ്റ്റംസ് മോധാവി വിജിത രവിപ്രിയ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version