ആലപ്പുഴ: ആലപ്പുഴ മാവേലിക്കര കീച്ചേരി കടവിൽ നിർമ്മാണത്തിലിരിക്കുന്ന പാലത്തിന്റെ സ്പാൻ ഇളകി വീണ് രണ്ട് തൊഴിലാളികൾക്ക് ദാരുണാന്ത്യം.

അച്ചൻകോവിലാറ്റിൽ കാണാതായ രണ്ട് തൊഴിലാളികളുടെ മൃതദേഹം കണ്ടെത്തി. ത്രിക്കുന്നപ്പുഴ സ്വദേശി ബിനു കല്ലുമല, രാഘവ് കാർത്തിക് എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്.
ഏഴ് തൊഴിലാളികളായിരുന്നു പാല നിർമ്മാണത്തിൽ ഏർപ്പെട്ടിരുന്നത്. വാർക്കുന്നതിനിടെയാണ് അപകടം.
