നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ ബോംബ് ഭീഷണി. വിമാനത്താവളത്തിലെ പ്രാർഥനാ ഹാളിൽ ബോംബുകൾ വച്ചു എന്നതായാണ് ഭീഷണി.

സി.ഐ. എസ്. എഫും പൊലീസും അരിച്ചു പെറുക്കി എങ്കിലും ബോംബ് കണ്ടെത്താൻ ആയില്ല.

വിമാന താവള കമ്പനി പി.ആർ.ഒയുടെ മെയിലിലേക്കാണ് ഭീഷണി സന്ദേശം എത്തിയത്.
സംഭവത്തിൽ കൂടുതൽ പരിശോധനകളും ഭീഷണി സന്ദേശത്തിന്റെ ഉറവിടം കണ്ടെത്തുന്നതിനുള്ള അന്വേഷണവും പുരോഗമിക്കുകയാണ്.

