Kerala

ബോഡി ബില്‍ഡര്‍ താരം ഷിനു ചൊവ്വയ്ക്ക് എസ്‌ഐയായി നിയമനം നല്‍കിയ സര്‍ക്കാര്‍ നടപടി റദ്ദാക്കാന്‍ ഇടപെടലുമായി ആഭ്യന്തര വകുപ്പ്

തിരുവനന്തപുരം: മുന്‍ സര്‍ക്കാരിന്റെ കാലത്ത് മാനദണ്ഡങ്ങള്‍ക്ക് വിരുദ്ധമായി ബോഡി ബില്‍ഡര്‍ താരം ഷിനു ചൊവ്വയ്ക്ക് എസ്‌ഐയായി നിയമനം നല്‍കിയ സര്‍ക്കാര്‍ നടപടി റദ്ദാക്കാന്‍ ഇടപെടലുമായി ആഭ്യന്തര വകുപ്പ്.

ഷിനു ചൊവ്വയുടെ പരിശീലനം നിര്‍ത്തിവെയ്ക്കാന്‍ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല നിര്‍ദേശം നല്‍കി. പരാതികളില്‍ അടിയന്തര റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും ഡിജിപിയോട് നിര്‍ദേശിച്ചു.

ശരീരസൗന്ദര്യ മത്സരവിജയികളായ ഷിനു ചൊവ്വയ്ക്കും ചിത്തരേഷ് നടേശനും കഴിഞ്ഞ പിണറായി സര്‍ക്കാരിന്റെ കാലത്തായിരുന്നു നിയമനം നല്‍കിയത്. ശാരീരികക്ഷമതാ പരീക്ഷയില്‍ പരാജയപ്പെട്ട ഇരുവരുടെയും നിയമനം പാര്‍ട്ടി ബന്ധം കണക്കിലെടുത്താണെന്ന ആരോപണം ഉയര്‍ന്നിരുന്നു. ഇത് കണക്കിലെടുക്കാതെയായിരുന്നു നിയമനനീക്കം.

ഇതോടനുബന്ധിച്ച് എം ആര്‍ അജിത് കുമാറിനെ പൊലീസിന്റെ സെന്‍ട്രല്‍ സ്‌പോര്‍ട്‌സ് ഓഫീസര്‍ ചുമതലയില്‍ നിന്ന് മാറ്റിയിരുന്നു.

എന്നാല്‍ പ്രത്യേക സാഹചര്യത്തില്‍ നിയമനം നല്‍കാമെന്നും ബോഡി ബില്‍ഡര്‍മാര്‍ക്ക് ഓട്ടമത്സരം നിര്‍ബന്ധമല്ലെന്നുമായിരുന്നു എഡിജിപി എസ് ശ്രീജിത്ത് പ്രതികരിച്ചത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

To Top