ചതയ ദിനാഘോഷങ്ങൾക്ക് ബിജെപി ഒബിസി മോർച്ചയെ ചുമതലപ്പെടുത്തിയതിൽ പാർട്ടിയിൽ ഭിന്നത കനക്കുന്നു. മുതിർന്ന നേതാവ് കെ എ ബാഹുലേയൻ ബിജെപി വിട്ടു.

ബിജെപി ദേശീയ കൗൺസിൽ അംഗവും, മുൻ സംസ്ഥാന സെക്രട്ടറിയും, എസ്എൻഡിപി അസിസ്റ്റൻറ് സെക്രട്ടറിയുമാണ് കെ എ ബാഹുലേയൻ. ചതയ ദിനാഘോഷം നടത്താൻ ഒബിസി മോർച്ചയെ ഏൽപ്പിച്ചത് സങ്കുചിത തീരുമാനമാണെന്ന് കെ എ ബാഹുലേയൻ പറഞ്ഞു.
ഒബിസി മോർച്ചയെ ചുമതലപ്പെടുത്തിയത്തിൽ സങ്കുചിതമായ താൽപ്പര്യമുണ്ട്. പൊറുക്കാൻ ആവുന്ന കാര്യമല്ല. ഗുരുദേവനെ ഹിന്ദു സന്യാസിയോ, ഈഴവനോ ദൈവമോ ആക്കാൻ സാധിക്കില്ല അദ്ദേഹം തികഞ്ഞ മനുഷ്യ സ്നേഹിയാണ്.

അദ്ദേഹത്തിന്റെ ദർശന വിരുദ്ധമായിട്ടുള്ള ഒരു കാര്യങ്ങളും ചെയ്യാൻ പാടില്ലെന്നും ഗുരുദേവൻ ഏതെങ്കിലും വിഭാഗത്തിന്റെ ഭാഗമല്ലെന്നും ബാഹുലേയൻ പറഞ്ഞു.