കൊല്ലം: തിരഞ്ഞെടുപ്പ് പ്രഖ്യാപനം വന്നിട്ടും കൊല്ലത്ത് എൻഡിഎ സ്ഥാനാർത്ഥിക്കായി പ്രവർത്തകരുടെ കാത്തിരിപ്പ് നീളുന്നു . ഇടതു – വലതു മുന്നണികളുടെ പ്രചരണം ഒന്നാംഘട്ടം പൂർത്തിയായി. ബിജെപിയിൽ നിന്ന് പലരുടെ പേരുകൾ പരിഗണനയിൽ വന്നെങ്കിലും ആരെയും സ്ഥാനാർഥിയായി പ്രഖ്യാപിച്ചിട്ടില്ല.
