Kerala

ബിനീഷ് കോടിയേരിക്ക് വീണ്ടും CPIM അംഗത്വം

തിരുവനന്തപുരം: ബിനീഷ് കോടിയേരിക്ക് സിപിഐഎം അംഗത്വം പുതുക്കി നല്‍കി. തിരുവനന്തപുരം ജില്ലാ കമ്മിറ്റി ബ്രാഞ്ചിലാണ് അംഗത്വം നല്‍കിയത്.

ലഹരിക്കേസില്‍ ഉള്‍പ്പെട്ട പശ്ചാത്തലത്തില്‍ നഷ്ടപ്പെട്ട അംഗത്വം പുതുക്കി നല്‍കാന്‍ നേതൃത്വത്തെ സമീച്ചെങ്കിലും നല്‍കിയിരുന്നില്ല. എന്നാല്‍ കഴിഞ്ഞ ദിവസം അംഗത്വം പുതുക്കി നല്‍കാന്‍ സംസ്ഥാന നേതൃത്വം നിര്‍ദേശം നല്‍കുകയായിരുന്നു.

എസ്എഫ്‌ഐ അംഗമായിരിക്കെയാണ് ബിനീഷിന് പാര്‍ട്ടി അംഗത്വം ലഭിച്ചത്. എന്നാല്‍ ലഹരിക്കേസില്‍പ്പെട്ടതോടെ 2021ല്‍ അംഗത്വം നഷ്ടപ്പെട്ടു. 2023 മുതല്‍ പാര്‍ട്ടിയിലേക്ക് തിരിച്ചുവരാനുള്ള ശ്രമം ബിനീഷ് നടത്തി വരികയായിരുന്നു. അംഗത്വം പുനഃസ്ഥാപിക്കാന്‍ നാല് തവണയാണ് തിരുവനന്തപുരം ജില്ലാ കമ്മിറ്റി നേതൃത്വത്തോട് ആവശ്യപ്പെട്ടത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top