ഏഴുവയസുകാരനായ വിദ്യാര്‍ത്ഥിയെ ഹോസ്റ്റലില്‍ വെച്ച് കഴുത്തറുത്ത് കൊന്ന സംഭവത്തില്‍ വാര്‍ഡനുള്‍പ്പെടെ അഞ്ചുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.

ചോദ്യംചെയ്യലിനായാണ് പൊലീസ് ഇവരെ കസ്റ്റഡിയിലെടുത്തത്. ബിഹാറിലെ വൈശാലി ജില്ലയില്‍ ഹാജിപൂര്‍ ഗോപാല്‍പൂര്‍ ചൗക്കിലാണ് സംഭവം.
വൈശാലി പൊലീസ് സ്റ്റേഷന് പരിധിയിലെ ഗ്യാന്‍ പ്രതിയോഗിത നികേതന്‍ സ്കൂളിന്റെ ഹോസ്റ്റല്‍ മുറിയിലാണ് കുട്ടിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.

കല്യാണ്‍പൂര്‍ സ്വദേശിയായ അര്ജുന് താക്കൂറാണ് ക്രൂരമായി കൊലചെയ്യപ്പെട്ടത്. കഴുത്ത് മുറിഞ്ഞ നിലയില്‍ കണ്ടെത്തിയ കുട്ടിയുടെ ശരീരത്തില്‍ നിരവധി മുറിവുകളുണ്ടായിരുന്നു. ഇന്ന് രാവിലെയാണ് കുട്ടിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.