കൊച്ചി: പുതുവർഷത്തലേന്ന് റെക്കോർഡ് മദ്യവില്പനയുമായി കൊച്ചി കടവന്ത്ര ബെവ്‌കോ ഔട്ലെറ്റ്. ഒരു കോടി രൂപയുടെ മദ്യവില്പനയാണ് ഡിസംബർ 31ന് കടവന്ത്ര ഔട്ലെറ്റിൽ നടന്നത്.

1,00,16,610 രൂപയുടെ മദ്യമാണ് കടവന്ത്ര ഔട്ലെറ്റിൽ നിന്ന് വിറ്റുപോയത്. രണ്ടാം സ്ഥാനത്തുള്ളത് കൊച്ചിയിലെ രവിപുരം ഔട്ലെട്ടാണ്. 95,08,670 രൂപയുടെ മദ്യമാണ് വിറ്റുപോയത്. 82,86,090 രൂപയുടെ മദ്യം വിറ്റുപോയ എടപ്പാൾ കുറ്റിപ്പാല ഔട്ലെട്ടാണ് മൂന്നാം സ്ഥാനത്ത്.