കൊച്ചി: സംസ്ഥാനത്ത് ബിയർ വിൽപനയിൽ ഇടിവെന്ന് ബിവറേജസ് കോർപ്പറേഷന്റെ കണക്കുകൾ. 2023-25 കാലയളവിൽ സംസ്ഥാനത്തെ ബിയർ ഉപഭോഗം 8.6 ശതമാനം കുറഞ്ഞതായി ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു.

അതായത് ഏകദേശം 10 ലക്ഷം കേയ്‌സുകളുടെ കുറവുണ്ടായതായാണ് കണക്കുകൾ. ബിവറേജസ് കോർപ്പറേഷന്റെ കണക്കുകൾ പ്രകാരം ബാറുകൾ, ബെവ്‌കോ ഔട്ട്‌ലെറ്റുകൾ എന്നിവയിൽ ബിയർ വിൽപന 2022-23 സാമ്പത്തിക വർഷത്തിൽ 112 ലക്ഷം കേയ്‌സുകളായിരുന്നു.


