തിരുവനന്തപുരം: ബിജെപി നിയമസഭാ കക്ഷി നേതാവായി ചാത്തന്നൂർ മണ്ഡലത്തിൽ നിന്നുള്ള ജനപ്രതിനിധി ബിബി ഗോപകുമാറിനെ തിരഞ്ഞെടുത്തു.

സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറും മുതിർന്ന നേതാവ് വി മുരളീധരനും തമ്മിൽ നിയമസഭാ കക്ഷി നേതൃസ്ഥാനത്തെച്ചൊല്ലി നിലനിന്നിരുന്ന നീണ്ട തർക്കങ്ങളിൽ കൃത്യമായൊരു ധാരണയിലെത്താൻ സംസ്ഥാന നേതൃത്വത്തിന് സാധിക്കാതെ വന്നതോടെയാണ് ഗോപകുമാറിന് അപ്രതീക്ഷിതമായി നറുക്കുവീണത്.
ഇരുപക്ഷവും തങ്ങളുടെ നിലപാടുകളിൽ ഉറച്ചുനിന്നതോടെ കേന്ദ്ര നേതൃത്വത്തിന്റെ നേരിട്ടുള്ള ഇടപെടലിലാണ് മൂന്നാം അംഗമായ ഗോപകുമാറിനെ തലപ്പത്തേക്ക് കൊണ്ടുവന്ന് പാർട്ടിയിലെ പ്രതിസന്ധി പരിഹരിച്ചത്.