ഓസ്ട്രേലിയയിലെ ബാങ്ക് ജീവനക്കാരിയെ പിരിച്ചുവിട്ടതിനു ശേഷം പകരം ജോലിക്കായി നിർമിതബുദ്ധിയെ നിയമിച്ചു.

ന്യൂസ് കോർപ്പ് ഓസ്ട്രേലിയ റിപ്പോർട്ട് ചെയ്തത് പ്രകാരം കാതറിൻ സള്ളിവൻ എന്ന ഇക്കാര്യം വെളുപ്പെടുത്തിയ ജീവനക്കാരിയെ ഉൾപ്പെടെ 44 ജീവനക്കാരെ കോമൺവെൽത്ത് ബാങ്ക് ഓഫ് ഓസ്ട്രേലിയ (CBA) പിരിച്ചുവിട്ടു.
ബാങ്കിന്റെ ബംബിൾബീ എന്ന AI ചാറ്റ് ബോട്ടിന് പരിശീലനം നൽകുന്നതിൽ പിരിച്ചുവിടപ്പെട്ട കാതറിൻ സള്ളിവനും ഉൾപ്പെട്ടിരുന്നു. എഐയെ പരിശീലിപ്പിച്ചതിനു ശേഷം വീണ്ടും പഴയ ജോലിയിലേക്ക് എത്തും എന്ന് പ്രതീക്ഷിച്ചിരുന്ന കാതറിന് ലഭിച്ചത് പരിച്ചുവിട്ടു എന്ന വാർത്തയായിരുന്നു.

“അബദ്ധവശാൽ, ഞാൻ ഒരു ചാറ്റ്ബോട്ടിനെ പരിശീലിപ്പിക്കുകയായിരുന്നു, അത് എന്റെ ജോലി അപഹരിച്ചു.” ന്യൂസ് കോർപ്പ് ഓസ്ട്രേലിയയോട് കാതറിൻ പ്രതികരിച്ചു.
സാങ്കേതികവിദ്യ ജോലിയുടെ സ്ഥിരതയ്ക്ക് ഭീഷണിയാകുന്നു എന്ന ആശങ്ക ഉയർത്തുന്നതാണ് ഈ സംഭവം. മനുഷ്യരെ മാറ്റി അവയുടെ സ്ഥാനത്തേക്ക് നിർമിത ബുദ്ധി എത്തുന്നത് ചർച്ചയാകാൻ ഈ സംഭവം കാരണമായിട്ടുണ്ട്.