തിരുവനന്തപുരം: കുപ്രസിദ്ധ മോഷ്ടാവ് ബണ്ടി ചോര്‍ എന്ന ദേവീന്ദര്‍ സിംഗിന് ജാമ്യം അനുവദിച്ച് കോടതി. അഭിഭാഷകനെ കാണാനെത്തിയതെന്നാണ് താനെന്ന് ബണ്ടിചോര്‍ പൊലീസിനോടു പറഞ്ഞിരുന്നു.

എന്നാൽ പരസ്പര വിരുദ്ധമായി സംസാരിച്ചതോടെ ബണ്ടി ചോറിന്റെ മാനസികനില പരിശോധിക്കണമെന്ന് പൊലീസ് ആവശ്യപ്പെട്ടിരുന്നു
എന്നാല്‍ ജാമ്യത്തില്‍ വിടാന്‍ കോടതി തീരുമാനിക്കുകയായിരുന്നു. സിജെഎം കോടതിയാണ് ജാമ്യം അനുവദിച്ചത്. മാനസിക നിലയിൽ പ്രശ്നമില്ലെന്ന് കണ്ടെത്തിയതോടെയാണ് ജാമ്യം അനുവദിച്ചത്.

പരിശോധനാ ഫലത്തിൽ പ്രശ്നങ്ങൾ കാണുന്നില്ലെന്നും ചികിത്സയ്ക്ക് വിടേണ്ട ഒരാവശ്യവുമില്ലെന്നും കോടതി വ്യക്തമാക്കി.