തിരുവനന്തപുരം: ഊഞ്ഞാലിൽ കളിച്ചുകൊണ്ടിരിക്കെ കോണ്ക്രീറ്റ് പാളി ഇടിഞ്ഞ് ദേഹത്ത് വീണ് നാല് വയസുകാരന് ദാരുണാന്ത്യം.
നെയ്യാറ്റിൻകര കാരക്കോണത്താണ് സംഭവം. ത്രേസ്യാപുരം സ്വദേശി രാജേഷിന്റെ മകൻ റിച്ചു എന്ന റിത്തിക് രാജ് ആണ് മരിച്ചത്. ഇന്ന് ഉച്ചയോടെയാണ് അപകടമുണ്ടായത്. ബന്ധു വീട്ടിൽ വച്ചായിരുന്നു സംഭവം. കോൺക്രീറ്റ് തൂണുമായി ബന്ധിപ്പിച്ചിരുന്ന ഇരുമ്പ് ദണ്ഡിൽ സാരികെട്ടിയാണ് ഊഞ്ഞാൽ ആടിയത്.
ഇതിനിടെ കോണ്ക്രീറ്റ് തൂണ് ഇടിഞ്ഞ് കുഞ്ഞിൻ്റെ ദേഹത്ത് വീഴുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ കുഞ്ഞിനെ ഉടൻ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.