India

എട്ടുമാസം ഗര്‍ഭിണിയായ ഭാര്യയുടെ വയറ്റില്‍ ഇടിച്ച് യുവാവ്; ഗര്‍ഭസ്ഥശിശു മരിച്ചു

ഡെറാഡൂണ്‍: എട്ടുമാസം ഗര്‍ഭിണിയായ ഭാര്യയെ മര്‍ദ്ദിച്ച സംഭവത്തില്‍ പ്രതി പിടിയില്‍. ഡെഹ്‌റാഡൂണിന് സമീപം വികാസ്‌നഗറില്‍ താമസിക്കുന്ന സീമയെന്ന യുവതിയാണ് ഭര്‍ത്താവിന്റെ അതിക്രമത്തിന് ഇരയായത്. തുടർന്ന് ഗർഭസ്ഥ ശിശു മരിക്കുകയും ചെയ്തിരുന്നു. ഡൂണ്‍ ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ പ്രവേശിപ്പിച്ച യുവതിക്ക് ചൊവ്വാഴ്ച അടിയന്തര ശസ്ത്രക്രിയ നടത്തി കുഞ്ഞിനെ പുറത്തെടുത്തെന്ന് പൊലീസ് അറിയിച്ചു.

ഏഴുവര്‍ഷം മുമ്പാണ് ബബ്‌ലൂ എന്നയാളെ സീമ വിവാഹം കഴിച്ചത്. ഹരിയാനയിലെ പാനിപത്ത് സ്വദേശിയായ ബബ്‌ലുവിനും സീമയ്ക്കും രണ്ട് പെണ്‍മക്കളുണ്ട്. ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് സീമയും ബബ്‌ലുവും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായത്. പിന്നാലെ ഇയാള്‍ ഭാര്യയെ ചവിട്ടുകയും വയറ്റില്‍ ശക്തമായി ഇടിക്കുകയും ചെയ്തു.

ഇതിന് പുറമേ മരത്തടി ഉപയോഗിച്ചും ഇയാള്‍ സീമയെ തല്ലി. ഈ അതിക്രമത്തിന്റെ ഫലമായി കുഞ്ഞിന്റെ ജീവന്‍ നഷ്ടപ്പെടുകയാണ് ഉണ്ടായതെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്

Click to comment

Leave a Reply

Your email address will not be published. Required fields are marked *

To Top