കിഴതടിയൂർ സഹകരണ ബാങ്കിൽ എൽ ഡി എഫ് നേതൃത്വത്തിലുള്ള സഹകരണ മുന്നണിക്ക് ആധികാരിക വിജയം - Kottayam Media

Kerala

കിഴതടിയൂർ സഹകരണ ബാങ്കിൽ എൽ ഡി എഫ് നേതൃത്വത്തിലുള്ള സഹകരണ മുന്നണിക്ക് ആധികാരിക വിജയം

Posted on

കോട്ടയം :പാലാ :കിഴതടിയൂർ സർവ്വീസ് സഹകരണ ബാങ്കിലിലേക്കു നടന്ന തെരെഞ്ഞെടുപ്പിൽ എൽ ഡി എഫ് നേതൃത്വത്തിലുള്ള സഹകരണ മുന്നണിക്ക് ആധികാരിക വിജയം.സഹകരണ മുന്നണിയുടെ 13 സ്ഥാനാർത്ഥികളും വൻ ഭൂരിപക്ഷത്തിൽ  വിജയിച്ചിട്ടുണ്ട്.ഏകദേശം 20 വർഷത്തോളമായി തെരെഞ്ഞെടുപ്പ് ഈ ബാങ്കിൽ നടന്നിട്ടില്ല.ബിജെപി.,യു  ഡി എഫ് എന്നീ  മുന്നണികൾ ഈ ബാങ്കിൽ മത്സരിക്കാൻ വിമുഖത കാണിക്കുകയായിരുന്നു.

 

എന്നാൽ ഇത്തവണ ആം ആദ്‌മി പാർട്ടി മത്സരിക്കാൻ ധൈര്യം കാണിച്ചതോടെ മറ്റു രണ്ടു സ്വതന്ത്രരും രംഗത്ത് വരികയായിരുന്നു.നേരത്തെ മൂന്ന്  വനിതകളും.,ഹരിജൻ സംവരണ  സീറ്റിലും എൽ ഡി എഫ് എതിരില്ലാതെ വിജയിച്ചിരുന്നു.എൽ ഡി എഫ് പാനലിൽ ഏറ്റവും കൂടുതൽ വോട്ട് ലഭിച്ചത് സിപിഐ സ്ഥാനാർഥിയായ അഡ്വ തോമസ് വി ടി ക്കാണ്.1709 വോട്ട്.രണ്ടാമതെത്തിയത്  ക്ളീറ്റസ് ചാക്കോയാണ്  1668 വോട്ട് . ഇദ്ദേഹം ജോർജ് സി  കാപ്പൻ പക്ഷക്കാരനാണ്.കാപ്പൻ പക്ഷത്തിനു മൂന്ന് സീറ്റ് എൽ ഡി എഫ് അനുവദിച്ചിരുന്നു.ഏറ്റവും കുറവ് വോട്ട് ലഭിച്ചത് പി പോത്തനാണ് 188 വോട്ട്  .എടുത്ത് പറയേണ്ട കാര്യം ആം ആദ്മിയുടെ ജയേഷ് ജോർജിന് 606 വോട്ട് ലഭിച്ചെന്നുള്ളതാണ്.

 

 

ഭരണത്തിന്റെയും ,പോലീസിന്റെയും ആനുകൂല്യത്തിൽ മത്സരിച്ച എൽ ഡി എഫിനെതിരെ ജയേഷും ആം ആദ്‌മിയും കരസ്ഥമാക്കിയ 606 വോട്ട് ഒരു താക്കീത് തന്നെയാണ്.എൽ ഡി എഫിനല്ല താക്കീത് എന്ന് മാത്രം.യു  ഡി എഫിനും,ബിജെപി ക്കും ഉള്ള താക്കീതാണ് ആ നിർണ്ണായക വോട്ടുകൾ.അവർ മത്സരിച്ചിരുന്നെങ്കിൽ എൽ ഡി എഫിന്റെ ഏകപക്ഷീയ വിജയം വിഷമകരമാവുമായിരുന്നു.പക്ഷെ അവരെല്ലാവരും തങ്ങൾക്ക് വോട്ടില്ല.,ഞങ്ങൾ ഒരുക്കമൊന്നും നടത്തിയിരുന്നില്ല എന്ന മുൻകൂട്ടി തയ്യാറാക്കിയ മറുപടി ഒരുക്കി വച്ചിരുന്നു. എൽ ഡി എഫിൽ സിപിഎം 5 .,കാപ്പൻ പക്ഷം 3 .,കേരളാ കോൺഗ്രസ് (എം)3.,സിപിഐ 2 എന്നിങ്ങനെയാണ് കക്ഷി നില.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version