ബാർബർ ഷോപ്പിലെ ജീവനക്കാരനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമം: പ്രതി അറസ്റ്റിൽ - Kottayam Media

Crime

ബാർബർ ഷോപ്പിലെ ജീവനക്കാരനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമം: പ്രതി അറസ്റ്റിൽ

Posted on

കുമരകത്ത് ബാർബർ ഷോപ്പിലെ ജീവനക്കാരനെ കുത്തി കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. കുമരകം കണ്ണാടിച്ചാൽ ഭാഗത്ത് കൊച്ചുപറമ്പിൽ വീട്ടിൽ ശശി മകൻ സതീഷ് കെ.ശശി (44) എന്നയാളെയാണ് കുമരകം പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ കഴിഞ്ഞദിവസം കുമരകത്തുള്ള ബാർബർ ഷോപ്പിലെ ജീവനക്കാരനായ ജയൻ എന്നയാളെ ഷോപ്പിൽ എത്തി കത്രിക കൊണ്ട് കുത്തി കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു.

 

സതീഷ് ഷോപ്പിൽ എത്തി ബഹളം വയ്ക്കുകയും ഇതേ തുടർന്ന് ജയൻ സതീഷിനോട് കടയിൽ നിന്ന് ഇറങ്ങി പോകാൻ ആവശ്യപ്പെടുകയായിരുന്നു. കടയിൽ നിന്ന് ഇറങ്ങിപ്പോയി സതീഷ് കുറച്ച് സമയം കഴിഞ്ഞ് വീണ്ടും കടയിൽ തിരികെ എത്തി ജയനെ ചീത്ത വിളിക്കുകയും കടയിൽ ഉണ്ടായിരുന്ന കത്രിക കൊണ്ട് കുത്തി കൊലപ്പെടുത്താൻ ശ്രമിക്കുകയുമായിരുന്നു. സംഭവത്തിനുശേഷം ഇയാൾ കടയിൽ നിന്ന് ഇറങ്ങി ഓടി രക്ഷപ്പെടാൻ ശ്രമിച്ചുവെങ്കിലും പോലീസ് പിന്തുടർന്ന് ഇയാളെ സാഹസികമായി പിടികൂടുകയായിരുന്നു.

 

കുമരകം സ്റ്റേഷൻ എസ് എച്ച്.ഓ ബിൻസ് ജോസഫ്, എസ്.ഐ സുരേഷ്, പുഷ്പൻ, എ.എസ്.ഐ സുനിൽ കുമാർ, സി.പി.ഓ ഷൈജു കുരുവിള എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version