പാലക്കാട്: അട്ടപ്പാടി പാലൂർ ആനക്കട്ടി ഊരിന് സമീപം മേയാന്‍വിട്ട കാളയെ കാട്ടാന കുത്തിക്കൊന്നു. ശനിയാഴ്ച ഉച്ചയോടെയാണ് അഞ്ച് വയസുള്ള കാളയെ കുത്തേറ്റ് ചത്ത നിലയില്‍ കണ്ടെത്തിയത്.

തുടര്‍ന്ന് വൈകുന്നേരത്തോടെ പുതൂര്‍ ഫോറസ്റ്റ് സ്റ്റേഷനിലെ വനം വകുപ്പുദ്യോഗസ്ഥരെത്തി കാട്ടാനയുടെ കുത്തേറ്റാണ് കാള ചത്തതെന്ന് സ്ഥിരീകരിക്കുകയായിരിന്നു.
വെള്ളിയാഴ്ച മേയാന്‍ വിട്ട കാള വനാതിര്‍ത്തിയില്‍ കാട്ടാനയുടെ മുന്‍പില്‍പ്പെട്ടതാകാമെന്നാണ് വനം വകുപ്പിന്റെ നിഗമനം.

