കണ്ണൂര്‍: കണ്ണൂരില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവിന്റെ വീടിനു നേരെ ആക്രമണം. തളിപ്പറമ്പിലെ കെ ഇര്‍ഷാദിന്റെ വീടിനു നേരെയാണ് ആക്രമണമുണ്ടായത്.

ഇന്നലെ രാത്രിയോടെയായിരുന്നു സംഭവം. വീടിന്റെ ജനല്‍ചില്ലുകള്‍ തകര്‍ത്തു. വീട്ടില്‍ നിര്‍ത്തിയിട്ടിരുന്ന കാറും ഇരുചക്രവാഹനവും അക്രമികള്‍ തകര്‍ത്തു. സംഘടിച്ചെത്തിയ സിപിഐഎം പ്രവര്‍ത്തകരാണ് അക്രമത്തിനു പിന്നിലെന്ന് ഇർഷാദ് ആരോപിച്ചു.

‘രാത്രി 11 മണിക്കാണ് സംഭവം. ശബ്ദം കേട്ടാണ് പുറത്തേക്ക് വന്നത്. കമ്പിപ്പാര ഉള്‍പ്പെടെയുള്ള ആയുധങ്ങളുമായി ഒന്‍പതോളം പേര്‍ അടങ്ങുന്ന സംഘമെത്തി ആക്രമിക്കുകയായിരുന്നു. എന്താണ് കാരണമെന്ന് പോലും മനസ്സിലായില്ല. മലപ്പട്ടണത്തെ പരിപാടിക്ക് പോയതിന് പിന്നാലെയാണ് സംഭവം. ആക്രമണം നടക്കുമ്പോള്‍ വീട്ടിലുണ്ടായിരുന്ന അച്ഛനും അമ്മയും അടക്കം തളര്‍ന്നിരിക്കുകയാണ്. സിപിഐഎം പ്രവര്‍ത്തകരാണ് പിന്നില്‍’, ഇര്‍ഷാദ് പറഞ്ഞു.

