Kerala

ആശ്രയയിൽ 82-)മത് ഡയാലിസിസ് കിറ്റ് വിതരണവും ചികിത്സാ ധനസഹായവും നൽകി

 

ഗാന്ധിനഗർ: ആശ്രയ ചാരിറ്റബിൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ എല്ലാ മാസവും നടത്തിവരുന്ന ഡയാലിസിസ് കിറ്റ് വിതരണവും ധനസഹായവും ഈ മാസം സി.എം മാത്തൻ ചേരിക്കലിന്റെ മൂന്നാം ചരമ വാർഷികത്തോടനുബന്ധിച്ച് റോസമ്മ മാത്തനും (റൂബി) കടുംബവും, ജീവൻ രക്ഷ ചാരിറ്റി & സർവീസ് സൊസൈറ്റിയും ചേർന്ന് 173 വൃക്കരോഗികൾക്ക് നൽകി.

ആശ്രയയുടെ മാനേജർ സിസ്റ്റർ ശ്ലോമ്മോ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ഏറ്റുമാനൂർ മുനിസിപ്പാലിറ്റി ചെയർപേഴ്സൺ ശ്രീ. ടോമി കുരുവിള ഡയാലിസിസ്കിറ്റ് വിതരണ ഉദ്ഘാടനം ചെയ്തു. പ്രൊഫ. ഡോ.ജയറാം വി.(എച് ഒ ഡി,കാർഡിയോളജി,മെഡിക്കൽ കോളേജ് ),ശ്രീ അരവിന്ദാക്ഷൻ (സെക്രട്ടറി ജീവൻ രക്ഷ ചാരിറ്റി& സർവീസ് സൊസൈറ്റി ),എ. എൽ തോമസ്, വിനോദ് സെബാസ്റ്റ്യൻ, ഷുബി ജോൺ, മിനിമോൾ കുര്യൻ (സെന്റ് എഫ്രേം എച്ച്. എസ്. എസ് മാന്നാനം), ജോസഫ് കുര്യൻ, എന്നിവർ ആശംസകൾ അർപ്പിച്ചു.

ഡയാലിസിസ് കിറ്റ് കൊടുക്കുന്നതിൽ 82 മാസം പൂർത്തീകരിച്ച ഈ വേളയിൽ ഡയാലിസിസ് കിറ്റ് നൽകുന്നതിന് ആത്മാർത്ഥമായി സഹായിക്കുന്ന എല്ലാവരെയും സ്നേഹപൂർവ്വം ഓർക്കുന്നു. തുടർന്നും നിങ്ങൾ ഓരോരുത്തരുടെയും സഹായ സഹകരണം ഉണ്ടാകണമേ
എന്ന് സെക്രട്ടറി അറിയിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

To Top