കൊച്ചി: കുംഭമേളയെ കുറിച്ചുള്ള പരാമർശത്തിൽ ഏഷ്യാനെറ്റ് ന്യൂസിനെ തിരുത്തി ഉടമ രാജീവ് ചന്ദ്രശേഖർ.

ചടങ്ങുകളെ പരിഹസിക്കുന്ന പരാമർശങ്ങൾ ഉണ്ടാകരുതെന്ന് എഡിറ്റോറിയൽ ടീമിന് അദ്ദേഹം നിർദേശം നൽകി. ഒരു സമുദായത്തെയും അവഹേളിക്കാൻ പാടില്ലെന്ന അഭിപ്രായവും ഫേസ്ബുക്ക് പോസ്റ്റിലൂടെ അദ്ദേഹം പങ്കുവെച്ചു.
ഏതൊരു മതത്തിലെയും പോലെ, ഓരോ ഹിന്ദുവിനും അവരുടെ വിശ്വാസം പ്രധാനമാണ്. അത് ബഹുമാനിക്കപ്പെടണമെന്ന് കേരളമുൾപ്പടെ രാജ്യത്തുടനീളമുള്ള കോടിക്കണക്കിനുള്ള തങ്ങൾ ഹിന്ദുക്കൾ ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു

