സെക്രട്ടറിയേറ്റിന് മുന്നിൽ ആശാവർക്കർമാർ രാപ്പകൽ സമരം തുടങ്ങിയിട്ട് ഒരുമാസം. കഴിഞ്ഞ ഫെബ്രുവരി പത്തിനാണ് കേരളത്തിലെ വിവിധ ജില്ലകളിൽ നിന്നുള്ള ആശാ വർക്കർമാർ സെക്രട്ടറിയേറ്റ് പടിക്കൽ രാപ്പകൽ സമരവുമായെത്തുന്നത്.

ആരോപണങ്ങളും വിവാദങ്ങളും അധിക്ഷേപവുമൊക്കെ തുടർച്ചയായി വന്നതോടെ സമരത്തിന് വലിയ ജനപിന്തുണയാണ് ലഭിച്ചത്. സർക്കാർ ഇടപെടൽ ഉണ്ടാകാത്തതിനാൽ സമരം കൂടുതൽ വ്യാപിപ്പിക്കാനാണ് ആശമാരുടെ തീരുമാനം.

