അധ്യാപനം അവസാനിപ്പിച്ച് മുഴുവൻ സമയ മാധ്യമ പ്രവർത്തനത്തിലേക്ക്; നാളെ മുതൽ റിപ്പോർട്ടർ ചാനലിനൊപ്പമെന്ന് അരുൺകുമാർ - Kottayam Media

Kerala

അധ്യാപനം അവസാനിപ്പിച്ച് മുഴുവൻ സമയ മാധ്യമ പ്രവർത്തനത്തിലേക്ക്; നാളെ മുതൽ റിപ്പോർട്ടർ ചാനലിനൊപ്പമെന്ന് അരുൺകുമാർ

Posted on

തിരുവനന്തപുരം: പതിനാറ് വർഷത്തെ അധ്യാപന ജീവിതം അവസാനിപ്പിച്ച് മാധ്യമ രംഗത്തേയ്ക്ക് എത്തുന്നതായി ഡോ. അരുൺകുമാർ. നാളെ മുതൽ എം.വി നികേഷ് കുമാറിനൊപ്പം റിപ്പോർട്ടർ ചാനലിൻ്റെ നേതൃത്വ നിരയിലുണ്ടാകുമെന്നു സോഷ്യൽ മീഡിയ പോസ്റ്റിലൂടെ വ്യക്തമാക്കി.

കുറിപ്പ് പൂർണ്ണ രൂപം

പ്രിയപ്പെട്ടവരെ,
16വർഷത്തെ അധ്യാപന ജീവിതം അവസാനിപ്പിച്ച് സർവ്വകലാശാലയിൽ നിന്ന് ഇന്ന് ഇറങ്ങുന്നു.പി എസ് സി പരീക്ഷയെഴുതി അഭിമുഖം കഴിഞ്ഞ് നിയമനം നേടി പതിന്നാലു വർഷം ജോലി ചെയ്ത പാലക്കാട് ഗവ.വിക്ടോറിയ കോളേജാണ് ഓർമ്മയിൽ നിറഞ്ഞു പൂത്തു നിൽക്കുന്നത്. ഒറ്റപ്പാലത്തെയും കാര്യവട്ടത്തെയും അധ്യാപനകാലവും ഹൃദ്യം തന്നെ. 2004 ഡിസംബറിൽ തുടങ്ങിയ സർവ്വീസ് അവസാനിപ്പിക്കുമ്പോൾ നഷ്ടം ഏറെയുണ്ട്. പതിനാറു വർഷം ബാക്കിയുള്ള സർവ്വീസ്, പെൻഷൻ മറ്റ് ആനുകൂല്യങ്ങൾ ഒക്കെ. എങ്കിലും
വാർത്താ മുറിയിലെ ജീവിതത്തെ കൂടുതൽ ഇഷ്ടപ്പെടുന്നതിനാൽ, അതൊരു തൊഴിലുമാത്രമായി തോന്നാത്തതിനാൽ അവിടേക്കു മടങ്ങുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version