തിരുവനന്തപുരം: അച്ഛനില്ലാത്ത ആദ്യത്തെ ഓണത്തെക്കുറിച്ച് വൈകാരിക കുറിപ്പ് പങ്കുവെച്ച് വി എസ് അച്യുതാനന്ദന്റെ മകന്‍ അരുണ്‍ കുമാര്‍.

‘എല്ലാ ഓണത്തിനും അച്ഛന്റെ കൂടെ ഉണ്ടാവുക, അച്ഛനൊപ്പം കുടുംബത്തോടെ ഓണസദ്യ കഴിക്കുക എന്ന ഭാഗ്യം നഷ്ടപ്പെട്ടു എന്ന യാഥാര്‍ത്ഥ്യം മനസ്സിനിപ്പോഴും അംഗീകരിക്കുന്നില്ലെന്ന് അരുണ്‍ പറയുന്നു.
ഓരോ ഓണവും, അച്ഛന്‍ കൂടെയുണ്ടെങ്കിലും ഇല്ലെങ്കിലും അച്ഛനോടൊപ്പമായിട്ടേ അനുഭവപ്പെട്ടിട്ടുള്ളു. ഇനി, പുന്നപ്രയ്ക്ക് പോകണം. അവിടെ, വീട്ടിലും വലിയ ചുടുകാട്ടിലും നിറയെ ആളുകളാണ് വരുന്നത്.

അവരെ കാണണം. സംസാരിക്കണം എന്നും അരുണ്‍ പങ്കുവെച്ച കുറിപ്പിൽ പറയുന്നു.