തിരുവനന്തപുരം: എഐഎസ്എഫിന്റെ മുൻ സംസ്ഥാന സെക്രട്ടറി അരുൺ ബാബു ബിജെപിയിൽ ചേർന്നു. ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിൽ നിന്നും അരുൺ ബാബു പാർട്ടി അംഗത്വം സ്വീകരിച്ചു

അരുൺ ബാബുവിന് പുറമെ മുൻ എസ്എഫ്‌ഐ നേതാവും സെനറ്റ് മെമ്പറുമായിരുന്ന പ്രഭാത് ജി പണിക്കർ,
കോൺഗ്രസ് മുൻ ബ്ലോക്ക് പ്രസിഡന്റായിരുന്ന മുല്ലൂർ മോഹനചന്ദ്രൻ നായർ, പ്രശസ്ത കാർഡിയോളജി വിദഗ്ധൻ ഡോ. രാജേഷ് രാജൻ, പ്രശസ്ത മനോരോഗ വിദഗ്ധൻ ഡോ. മാത്യൂ കോയിപ്പുറം,

കേരളാ കോൺഗ്രസ് (ബി) സംസ്ഥാന – ജില്ലാ നേതാക്കളായ മനോജ് കുമാർ മാഞ്ചേരിൽ, ഹരിപ്രസാദ് ബി നായർ, ബിജയ് ആർ വരിക്കനല്ലിൽ, അമൽ കോട്ടയം, ജിജോ തോമസ്, വേണു വി ആർ എന്നിവരും ബിജെപിയിൽ ചേർന്നു.