തൃശ്ശൂർ: പഞ്ചാബിലെ മൊഹാലിയിൽ നിന്നും കൊറിയർ വഴി കടത്താൻ ശ്രമിച്ച 87 ഗ്രാം ചരസ് പിടികൂടി. പാവറട്ടിയിൽ കൊറിയർ കൈപ്പറ്റാൻ എത്തിയ ചാവക്കാട് സ്വദേശി ഷറഫുദ്ദീനെ പോലീസ് കസ്റ്റഡിയിൽ എടുത്തു.

കമ്പ്യൂട്ടറിന്റെ യുപിഎസിനുള്ളിൽ പാക്ക് ചെയ്താണ് ചരസ് കടത്താൻ ശ്രമിച്ചത്. കൊറിയർ കൈപ്പറ്റാൻ വന്ന ചാവക്കാട് സ്വദേശിയായ ഷറഫുദീനെ പാവറട്ടി പോലീസും കമ്മീഷണറുടെ കീഴിലുള്ള ഡാൻസാഫും ചേർന്നാണ് പിടികൂടിയത്.

