കരി വയ്ക്കുന്നതിലെ തർക്കം :ഭാര്യയുടെ മരണത്തിൽ ഭർത്താവ് രണ്ടര വർഷങ്ങൾക്ക് ശേഷം അറസ്റ്റിൽ - Kottayam Media

Kerala

കരി വയ്ക്കുന്നതിലെ തർക്കം :ഭാര്യയുടെ മരണത്തിൽ ഭർത്താവ് രണ്ടര വർഷങ്ങൾക്ക് ശേഷം അറസ്റ്റിൽ

Posted on

മേപ്പാടി :ഫർസാന എന്ന യുവതിയുടെ  മരണത്തിൽ ഭർത്താവിനെ അറസ്റ്റ് ചെയ്ത് പോലീസ്. മരണം നടന്ന് രണ്ടര വർഷത്തിന് ശേഷമാണ് അറസ്റ്റ്. മേപ്പാടി ചൂരൽമലയിൽ പൂക്കാട്ടിൽ ഹൗസിൽ അബ്ദുൾ സമദിനെയാണ് മകളുടെ മരണം കൊലപാതകമാണെന്ന പിതാവിന്റെ പരാതിയിൽ അറസ്റ്റ് ചെയ്തത്. സംഭവത്തിന് ശേഷം ഒളിവിൽ പോയ അബ്ദുൾ സമദിനെ ഏറെ നാളത്തെ തിരച്ചിലിനൊടുവിലാണ് കണ്ടെത്തിയത്.

2020 ജൂൺ എട്ടിനാണ് മേപ്പാടി റിപ്പണിലെ പോത്ഗാർഡനിൽ അബ്ദുള്ളയുടെയും ഖമറുനിസയുടെയും മകൾ ഫർസാനയെ (21) ഗൂഡല്ലൂർ രണ്ടാംമൈലിലെ വാടകവീട്ടിലെ കിടപ്പുമുറിയിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. തുടർന്ന് മകളുടെ മരണത്തിൽ അസ്വാഭവികയുണ്ടെന്ന് ആരോപിച്ച് പിതാവ് പരാതി നൽകുകയായിരുന്നു.

2017 ഓഗസ്റ്റ് 15 ന് വിവാഹിതരായ ദമ്പതികൾ തമ്മിൽ കൊറോണ കാലത്ത് കറി പാചകം ചെയ്യുന്നതുമായി ബന്ധപ്പെട്ട് തർക്കമുണ്ടായി. ഇതേ തുടർന്ന് മുറിയിൽ കയറി വാതിലടച്ച ഫർസാന തൂങ്ങിമരിച്ചതായും പിന്നീട് ഇവരുടെ രണ്ടുവയസ്സുള്ള കുഞ്ഞ് വാതിലിന് തട്ടിയപ്പോൾ താൻ വാതിൽ ചവിട്ടിത്തുറക്കുകയുമാണുണ്ടായതെന്നും സമദ് പറഞ്ഞിരുന്നു .ഫർസാന മുറിക്കുള്ളിൽ തൂങ്ങിമരിച്ചതായും താൻ അഴിച്ചെടുത്ത് കിടക്കയിൽ കിടത്തിയെന്നുമാണ് അബ്ദുൾ സമദ് അയൽവാസികളോട് പറഞ്ഞിരുന്നത്. എന്നാൽ താനുമായി ഫോണിൽ ഏപ്പോഴും ബന്ധപ്പെട്ടിരുന്ന മകളുടെ മരണവിവരം രാത്രിവൈകിയാണ് അറിഞ്ഞതെന്നും പിറ്റേദിവസം വൈകുന്നേരംവരെ മകളുടെ മൃതദേഹം കാണിക്കാൻ പോലീസുൾപ്പെടെ തയ്യാറായില്ലെന്നും മകളുടെ മൃതദേഹം പോസ്റ്റ്‌മോർട്ടം നടത്താൻ പോലീസ് നിർബന്ധിച്ച് ഒപ്പുവെപ്പിച്ചതായും ഫർസാനയുടെ പിതാവ് ആരോപിച്ചു.

2019 ൽ മകൾ ഗർഭിണിയായിരുന്ന സമയത്ത് അബ്ദുൾ സമദ് ആവശ്യപ്പെട്ട പ്രകാരം സ്ത്രീധനമായി ഗൂഡല്ലൂർ ടൗണിലെ റീഗൽ കോംപ്ലക്സിൽ ഐട്യൂൺ എന്നപേരിൽ മൊബൈൽകട തുടങ്ങിക്കൊടുത്തതായും പ്രസവാനന്തരം ഒന്നാംമൈലിലും പിന്നീട് കുറച്ചുകാലത്തിനുശേഷം രണ്ടാംമൈലിലും താമസിക്കാൻ താൻതന്നെ വാടകവീട് തരപ്പെടുത്തിനൽകിയതായും ഫർസാനയുടെ പിതാവ് മൊഴി നൽകിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version