കൊച്ചിയിൽ 27 ബംഗ്ലാദേശ് പൗരന്മാർ പിടിയിൽ. നഗരത്തിൽ മതിയായ രേഖകളില്ലാതെ രാജ്യത്തേക്ക് അതിക്രമിച്ച് കടന്ന ബംഗ്ലാദേശി പൗരന്മാരാണ് പിടികൂടിയത്.

പോലീസും തീവ്രവാദ വിരുദ്ധ സേനയും സംയുക്തമായി നടത്തിയ റെയ്ഡിലാണ് ഇത്രയധികം പേരെ പിടികൂടിയത്. കേരളം കേന്ദ്രീകരിച്ച് നിരവധി ബംഗ്ളദേശികളാണ് എത്തുന്നത്.
ക്ലീൻ റൂറൽ എന്ന പേരിട്ട് കൊച്ചിയിൽ നടത്തുന്ന പരിശോധനയിലാണ് ഇവർ പിടിയിലായിരിക്കുന്നത്. വ്യാജ ആധാർ കാർഡുമായാണ് ഇവർ വടക്കൻ പറവൂരിലെ ഒരു വീട്ടിൽ ലോഡ്ജിന് സമാനമായി താമസിച്ചു വന്നിരുന്നത്. മൂന്ന് മാസം മുൻപേ രാജ്യത്ത് എത്തിയതെന്നാണ് വിവരം. രാജ്യസുരക്ഷയെ ബാധിക്കുന്ന വിഷയമായതിനാൽ വിശദമായ അന്വേഷണം നടക്കുകയാണ്.
