കല്‍പ്പറ്റ: ബിവറേജസ് ഔട്ട്ലെറ്റുകള് അടച്ചിടുന്ന ദിവസങ്ങളില്‍ ഉള്‍പ്പെടെ അമിത വിലയ്ക്ക് വില്‍ക്കാനായി ശേഖരിച്ച വിദേശ മദ്യവുമായി എഴുപത്തിയഞ്ചുകാരന് പിടിയില്‍

പടിഞ്ഞാറത്തറ പറശ്ശിനിമുക്ക് സ്വദേശി ചക്കിശ്ശേരി വീട്ടില്‍ സി ഡി ജോണിയാണ് പിടിയിലായത്. വന്‍ മദ്യശേഖരമാണ് ഇയാളില്‍ നിന്ന് എക്സൈസ് പിടിച്ചെടുത്തത്.
81 ബോട്ടില്‍ വിദേശ മദ്യമാണ് ഇയാളില്‍ നിന്ന് പിടിച്ചെടുത്തത്. ഇത് 40.5 ലിറ്റര്‍ മദ്യം വരുമെന്നാണ് എക്സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.