തിരുവനന്തപുരം: മുൻവൈര്യാഗ്യത്തിൽ അയൽവാസിയെ വീടുകയറി ആക്രമിച്ച യുവാവ് അറസ്റ്റിൽ.

വിഴിഞ്ഞം മുല്ലൂർ സ്വദേശി സഞ്ജുവിനെ വീട് കയറി ആക്രമിച്ച സംഭവത്തിൽ ആണ് സമീപവാസി ആയ വാറുതട്ടുവിള വീട്ടിൽ കിച്ചു കുമാറിനെ (29) വിഴിഞ്ഞം പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതിക്കെതിരെ മുൻപ് കേസ് നൽകിയതിലുള്ള വൈരാഗ്യം ആണ് ആക്രമണത്തിന് കാരണം എന്ന് പൊലീസ് പറഞ്ഞു.
കിച്ചുകുമാർ നേരത്തെ വിഴിഞ്ഞം സ്റ്റേഷനിൽ റൗഡി ലിസ്റ്റിലുള്ളയാളാണെന്നും പൊലീസ് പറയുന്നു. കേസിൽ ജയിൽ ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ ശേഷമായിരുന്നു ഞായറാഴ്ച രാത്രിയോടെ ഇയാൾ അയൽവാസിയെ വീടുകയറി ആക്രമിച്ചത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.