India

ഡല്‍ഹിയില്‍ 11കാരിയെ തട്ടിക്കൊണ്ടു പോയി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി; പ്രതി പിടിയിൽ

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി. ഡല്‍ഹി മെഹ്‌റൊലി പ്രദേശത്താണ് സംഭവം. സംഭവത്തില്‍ ക്യാബ് ഡ്രൈവറെ പൊലീസ് അറസ്റ്റ് ചെയ്തു.

കഴിഞ്ഞ ദിവസം പുലര്‍ച്ചെ അഞ്ച് മണിക്ക് കുടുംബത്തോടൊപ്പം തെരുവില്‍ കിടന്നുറങ്ങുകയായിരുന്നു 11 വയസുകാരിയെ പ്രതി തട്ടിക്കൊണ്ടുപോകുകയായിരുന്നു. ഇയാള്‍ കുറ്റം സമ്മതിച്ചെന്ന് പൊലീസ് അറിയിച്ചു.

ഫരീദാബാദ്-ഗുരുഗ്രാം റോഡില്‍ കുട്ടിയുടെ മൃതദേഹം ഉപേക്ഷിച്ചെന്ന് ഇയാള്‍ മൊഴി നല്‍കിയിട്ടുണ്ട്.

കുട്ടിയെ കാണാനില്ലെന്ന പരാതി ഇന്നലെ തന്നെ പൊലീസിലെത്തിയിരുന്നു. പരാതിക്ക് പിന്നാലെ പൊലീസ് തിരച്ചില്‍ ഊര്‍ജിതാക്കി.

നൂറുകണക്കിന് സിസിടിവി ക്യാമറകള്‍ പൊലീസ് പരിശോധിച്ചു. പിന്നാലെ പൊലീസ് പ്രതിയിലേക്ക് എത്തുകയായിരുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

To Top