Kerala

പകല്‍ ഐടി കമ്പനി മാനേജര്‍, രാത്രി ഫ്‌ലാറ്റില്‍ കഞ്ചാവു കൃഷി; അറസ്റ്റ്

തിരുവനന്തപുരം: ഫ്‌ലാറ്റിലെ കിടപ്പുമുറിയില്‍ കഞ്ചാവ് കൃഷി നടത്തിയ ഐടി കമ്പനി മാനേജര്‍ അറസ്റ്റില്‍. ഹരിയാന സ്വദേശിയായ വിശാല്‍ (26) ആണ് പൊലീസിന്റെ പിടിയിലായത്. ടെക്‌നോപാര്‍ക്കിലെ പ്രമുഖ ഐ ടി കമ്പനിയില്‍ പ്രതിമാസം ഒന്നര ലക്ഷത്തോളം രൂപ ശമ്പളമുള്ള മാനേജരാണ് ഇയാള്‍.

കിടപ്പുമുറിയിലെ ജനാലയ്ക്ക് സമീപമായിരുന്നു വിശാലിന്റെ കഞ്ചാവ് കൃഷി. ചട്‌നി അരയ്ക്കാനും പാലില്‍ ചേര്‍ത്ത് കുടിക്കാനുമായാണ് കഞ്ചാവ് ചെടികള്‍ വളര്‍ത്തിയിരുന്നതെന്നാണ് ഇയാള്‍ പൊലീസിന് നല്‍കിയ മൊഴി.

ജൈവ വളം മാത്രമാണ് കഞ്ചാവ് ചെടികള്‍ക്ക് നല്‍കിയിരുന്നതെന്നും വിശാല്‍ പൊലീസിനോട് പറഞ്ഞു.

 

 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top