തിരുവനന്തപുരം: കൊച്ചുവേളിയിൽ നടിക്ക് നേരെ റെയിൽവേ പോർട്ടറുടെ മോശം പെരുമാറ്റം. തിരുവനന്തപുരം നോർത്ത് റെയിൽവേ സ്റ്റേഷനിലാണ് സംഭവം.

വ്യാഴാഴ്ച വൈകുന്നേരമാണ് ആക്രമണം ഉണ്ടായത്. ട്രെയിനിൽ കയറാൻ സഹായിക്കാമെന്ന് ഭാവിച്ച് റെയിൽവേ പോർട്ടർ അരുൺ നടിയെ കടന്നു പിടിക്കുകയായിരുന്നു.
പിന്നാലെ നടി റെയിൽവേ പൊലീസിൽ പരാതി നൽകി.

പരാതിയുടെ അടിസ്ഥാനത്തിൽ അരുണിനെ റെയിൽവേ സസ്‌പെൻഡ് ചെയ്തു.