India

നീറ്റ് റീഫണ്ട് തുക സ്വന്തം ബാങ്ക് അക്കൗണ്ടിലേക്ക് മാറ്റാന്‍ ശ്രമിച്ചു; 19കാരനായ വിദ്യാര്‍ത്ഥി അറസ്റ്റിൽ

ന്യൂഡൽഹി: നീറ്റ് റീഫണ്ട് തട്ടിപ്പ് കേസില്‍ 19കാരന്‍ അറസ്റ്റില്‍. നീറ്റ് പരീക്ഷയ്ക്ക് അപേക്ഷിച്ച വിദ്യാര്‍ത്ഥികളുടെ റീഫണ്ട് തുക സ്വന്തം ബാങ്ക് അക്കൗണ്ടിലേക്ക് മാറ്റാന്‍ ശ്രമിച്ചതിനാണ് 19കാരനായ വിദ്യാര്‍ത്ഥിയെ അറസ്റ്റ് ചെയ്തത്. ബിഹാര്‍ സ്വദേശിയായ നവീന്‍ കുമാറാണ് തട്ടിപ്പ് നടത്തിയത്.

150ഓളം വിദ്യാര്‍ത്ഥികളുടെ അക്കൗണ്ട് ഹാക്ക് ചെയ്താണ് തട്ടിപ്പിന് ശ്രമിച്ചത്. അഹമ്മദാബാദ് സൈബര്‍ ക്രൈം ബ്രാഞ്ചിന്റെ നേതൃത്വത്തിലാണ് അന്വേഷണം. എന്‍ടിഎയുടെ ചീഫ് ഇന്‍ഫര്‍മഷന്‍ നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പ്രതിയെ പിടിക്കൂടിയത്.

നീറ്റ് ഉദ്യോഗാര്‍ത്ഥിയുടെ യോഗ്യതാപത്രങ്ങള്‍ ഉപയോഗിച്ച് പ്രതി കൃത്രിമ ഐഡി സൃഷ്ടിച്ചതായും വിദ്യാര്‍ത്ഥിയുടെ അറിവോ സമ്മതമോ ഇല്ലാതെ നീറ്റ്-യുജി 2026 പോര്‍ട്ടലിലേക്ക് അനധികൃതമായി പ്രവേശനം നേടിയതായും കണ്ടെത്തിയതിനെ തുടര്‍ന്നാണ് കേസ് വെളിച്ചത് വന്നത്.

ഫീസ് റീഫണ്ടുകളുമായി ബന്ധപ്പെട്ട ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ മാറ്റാന്‍ ശ്രമിച്ചതായും പൊലീസ് കണ്ടെത്തിയിരുന്നു. ഇതുവഴിയാണ് പ്രതി പണം തന്റെ നിയന്ത്രണത്തിലുള്ള അക്കൗണ്ടുകളിലേക്ക് മാറ്റാന്‍ ശ്രമിച്ചത്. പ്രതിയുടെ പേരില്‍ വിവിധ വകുപ്പുകള്‍ ചുമത്തി കേസ് രജിസ്റ്റര്‍ ചെയ്തതായും പൊലീസ് അറിയിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

To Top