കൊല്ലം: സ്ത്രീകൾക്കും കുട്ടികൾക്കും എതിരെയുള്ള അധിക്രമങ്ങൾ ഓരോ ദിവസം കഴിഞ്ഞ് വരുന്തോറും കൂടുകയാണ്. ദിനംപ്രതി ഒട്ടനവധി കുറ്റകൃത്യങ്ങളാണ് വളർന്ന് വന്നുകൊണ്ടിരിക്കുന്നത്. കൊല്ലത്ത് 73 കാരിയെ ക്രൂരമായി പീഡിപ്പിച്ചു (RAPE).
വീട്ടില്‍ ആതിക്രമിച്ച് കയറി വയോധികയെ പീഡിപ്പിച്ച പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. തങ്കശ്ശേരി കുളപ്പറമ്പ് സ്വദേശി ജോയി എന്ന് വിളിക്കുന്ന ജോസഫ് ആണ് വെസ്റ്റ് പൊലീസിന്റെ പിടിയിലായത്. ഇന്നലെ പുലര്‍ച്ചെയാണ് കേസിനാസ്പദമായ സംഭവം.