ആഗ്ര: സഹപ്രവര്‍ത്തകയെ അതിക്രൂരമായി കൊലപ്പെടുത്തി യുവാവ്. യുവതിയെ കൊലപ്പെടുത്തി വെട്ടിനുറുക്കി മൃതദേഹാവശിഷ്ടം ചാക്കുകളിലാക്കി കനാലിലേക്ക് തള്ളുകയായിരുന്നു. ഉത്തര്‍പ്രദേശിലാണ് സംഭവം.

ആഗ്രയിലെ ഒരു സ്വകാര്യ കമ്പനിയില്‍ എച്ച്ആര്‍ മാനേജരായിരുന്ന മിങ്കി ശര്‍മ്മ (30) എന്ന സ്ത്രീയാണ് കൊല്ലപ്പെട്ടതെന്ന് പൊലീസ് പറഞ്ഞു. സംഭവത്തില്‍ അതേ കമ്പനിയിലെ അക്കൗണ്ടന്റായ വിനയ് (30)നെ പൊലീസ് അറസ്റ്റ് ചെയ്തു.