അരിക്കൊമ്പനെ പറമ്പിക്കുളത്തേക്ക് മാറ്റരുത്; നെല്ലിയാമ്പതി പഞ്ചായത്തിൽ ഇന്ന് ഹർത്താൽ - Kottayam Media

Kerala

അരിക്കൊമ്പനെ പറമ്പിക്കുളത്തേക്ക് മാറ്റരുത്; നെല്ലിയാമ്പതി പഞ്ചായത്തിൽ ഇന്ന് ഹർത്താൽ

Posted on

പാലക്കാട്: അരിക്കൊമ്പനെ പറമ്പിക്കുളത്തേക്ക് മാറ്റരുത് എന്നാവശ്യപ്പെട്ട് നെല്ലിയാമ്പതി പഞ്ചായത്തിൽ ഹർത്താൽ ആചരിക്കുന്നു. ജനകീയ സംരക്ഷണ സമിതിയാണ് ഹർത്താലിന് ആഹ്വാനം ചെയ്തത്. രാവിലെ ആറുമുതൽ വൈകീട്ട് ആറുവരെയാണ് പ്രതിഷേധം.

വിവിധ രാഷ്ട്രീയ പാർട്ടികൾ ഹർത്താലിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. നേരത്തെ മുതലമട പഞ്ചായത്തും ഹർത്താൽ നടത്തിയിരുന്നു. പറമ്പിക്കുളത്തെ മുതുവരച്ചാലിലേക്ക് അരിക്കൊമ്പനെ മാറ്റാനായിരുന്നു ആദ്യ തീരുമാനം. ജനങ്ങളുടെ എതിർപ്പ് കണക്കിലെടുത്ത് പുതിയ സ്ഥലം കണ്ടെത്താൻ സർക്കാറിന് നിലവിൽ ഹൈക്കോടതി സാവകാശം നൽകിയിട്ടുണ്ട്. സർക്കാർ പക്ഷേ അന്തിമ തീരുമാനം എടുത്തിട്ടില്ല. അതിനിടെ വിഷയത്തിൽ സർക്കാർ സുപ്രീംകോടതിയെയും സമീപിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version