തുർക്കിയിൽ നിന്നുള്ള ആപ്പിൾ ഇറക്കുമതി നിർത്തി മുംബൈ, പൂനെ മൊത്തക്കച്ചവട പഴ വിപണികളിലെ വ്യാപാരികൾ. പാകിസ്ഥാന് തുർക്കി സൈനിക പിന്തുണ നൽകിയതിനു പിന്നാലെയാണ് തീരുമാനം.

ഹിമാചൽ പ്രദേശിൽ നിന്നും വടക്കേ ഇന്ത്യയുടെ മറ്റ് ഭാഗങ്ങളിൽ നിന്നുമുള്ള ആഭ്യന്തര ഉൽപ്പാദനം ഉപയോഗിച്ച് വിതരണ ആവശ്യങ്ങൾ നിറവേറ്റാൻ യുഎസ്എ, പോളണ്ട്, ഇറാൻ, ദക്ഷിണാഫ്രിക്ക എന്നിവിടങ്ങളിൽ നിന്നുള്ള ആപ്പിൾ മതിയാകുമെന്ന് വ്യാപാരികൾ പറഞ്ഞു.

പാകിസ്ഥാന് തുർക്കി സൈനിക പിന്തുണ നൽകിയതിനു പിന്നാലെയാണ് ഇവിടുന്നുള്ള ഉൽപന്നങ്ങളെയും ബഹിഷ്‌കരിക്കാനുള്ള ആഹ്വാനങ്ങൾ രാജ്യത്ത് ഉയർന്നത്.
തുർക്കിയിൽ നിന്നുള്ള ആപ്പിളിന്റെ ഇറക്കുമതിമാത്രം 1200 കോടി രൂപയുടേതാണ് എപിഎംസി വ്യാപാരികൾ തുർക്കിയിൽനിന്ന് ഇറക്കുമതി ചെയ്ത ആപ്പിൾ റോഡിൽ വലിച്ചെറിഞ്ഞാണ് പ്രതിഷേധിച്ചത്.

