Politics

പി വി അൻവറിനെ തള്ളാതെ മുസ്ലിം ലീ​ഗ്; കോൺ​ഗ്രസ് കൂടി ആലോചിച്ച് എടുക്കേണ്ട തീരുമാനമെന്ന് കുഞ്ഞാലിക്കുട്ടി

കാസർകോട്: സിപിഎം ബന്ധം ഉപേക്ഷിച്ച പി വി അൻവറെ തള്ളാതെ മുസ്ലിം ലീ​ഗ്. പി വി അൻവർ എംഎൽഎയെ യു ഡി എഫിലേക്ക് ക്ഷണിക്കുന്നതിൽ തീരുമാനമെടുത്തിട്ടില്ലെന്ന് മുസ്ലിം ലീ​ഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. അക്കാര്യം ആലോചിച്ചിട്ടില്ല. യുഡിഎഫിലേക്ക് ക്ഷണിക്കുന്ന കാര്യം കോൺഗ്രസ് കൂടി ആലോചിച്ചെടുക്കേണ്ടതാണെന്നും കുഞ്ഞാലിക്കുട്ടി കാസർകോട് പറഞ്ഞു.

മുസ്ലിംലീഗ് കാസർകോട് ജില്ലാ നേതൃയോഗത്തിനെത്തിയപ്പോഴായിരുന്നു പി കെ കുഞ്ഞാലിക്കുട്ടി മാധ്യമങ്ങളെ കണ്ടത്. അൻവർ ഉന്നയിച്ച ആരോപണങ്ങൾ ജനങ്ങളെ ബാധിക്കുന്നത് ആയതിനാൽ ​യുഡിഎഫ് ഗൗരവമായി ചർച്ച ചെയ്യും. പൊലീസിനെതിരെ സീരിയസായ ആരോപണങ്ങളാണുള്ളത്. അൻവർ ഉന്നയിച്ച ആരോപണങ്ങളിൽ നിയമപരമായും പ്രക്ഷോഭ സമരങ്ങളിലൂടെയും നേരിടുമെന്നും മുസ്ലിംലീഗ് നേതാവ് പറഞ്ഞു.

അന്‍വറിന്റെ യോഗത്തില്‍ ആളു കൂടിയതില്‍ ഞങ്ങള്‍ക്ക് ഒരു ആശങ്കയുമില്ല. കേരളത്തില്‍ കഴിഞ്ഞ 10 കൊല്ലമായി നടക്കുന്നത് ദുര്‍ഭരണമാണ്. അത് അവസാനിപ്പിക്കേണ്ടതുണ്ട്. അതിന് ഒരേയൊരു വഴി യുഡിഎഫിനെ അധികാരത്തിലേറ്റുകയെന്നതാണ്. യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ ഉമ്മന്‍ചാണ്ടിയുടെ കാലത്തുണ്ടായതുപോലെ കേരളത്തിലെ എണ്ണപ്പെട്ട നല്ല സര്‍ക്കാര്‍ തിരിച്ചു വരുമെന്ന് പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top