കോട്ടയം: കേരളത്തിലെ ചില മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർ മയക്കുമരുന്ന് ലോബിയുടെ ഭാഗമാണെന്ന ആരോപണവുമായി പി വി അൻവർ.

മുഖ്യമന്ത്രിക്ക് പരാതി കൊടുത്തിട്ടും അന്വേഷണം നടത്തിയില്ല. കേരളത്തെ മയക്കുമരുന്ന് ഉത്പാദന കേന്ദ്രമാക്കി പിണറായി സർക്കാർ മാറ്റി എന്നും പി വി അൻവർ വിമർശിച്ചു.
വെഞ്ഞാറമൂട് കൊലപാതകത്തിന്റെ പശ്ചാത്തലത്തിലായിരുന്നു പി വി അൻവറിന്റെ ആരോപണം.

