Entertainment

പൊതുവേദിയില്‍ വെച്ച് നടൻ ശരീരത്തില്‍ സ്പര്‍ശിച്ചു: ഭോജ്പുരി നടി അഞ്ജലി രാഘവ്

സഹനടൻ പവൻ സിംഗ് പൊതുവേദിയിൽ വെച്ച് മോശമായി സ്പര്‍ശിച്ചതിന് പിന്നാലെ ഭോജ്പുരി ഇൻഡസ്ട്രി വിട്ട് നടി അഞ്ജലി രാഘവ്. ഹരിയാൻവി മ്യൂസിക് വീഡിയോകളിലൂടെ ശ്രദ്ധേയയായ നടി,അ

ടുത്തിടെ റിലീസ് ചെയ്ത ‘സയ്യാ സേവാ കരേ’ എന്ന ഗാനത്തിന്റെ പ്രചാരണ പരിപാടിയിലാണ് തൻ്റെ സമ്മതമില്ലാതെ നടൻ സ്പര്‍ശിച്ചത്. പരിപാടിയുടെ വീഡിയോ പുറത്തുവന്നതിന് പിന്നാലെയാണ് നടി ഇപ്പോള്‍ വിശദീകരണവുമായി രംഗത്തുവന്നിരിക്കുന്നത്.

അരയിൽ ചൂണ്ടി എന്തോ അവിടെ ഒട്ടിപ്പിടിച്ചിരിക്കുന്നുവെന്ന് പറഞ്ഞാണ് നടൻ മോശമായി സ്പര്‍ശിച്ചതെന്ന് അഞ്ജലി പറഞ്ഞു. അതിനാലാണ് അപ്പോള്‍ ചിരിച്ച് സംസാരിച്ചതെന്ന് നടി വിശദീകരിക്കുന്നു.

പിന്നീട് തൻ്റെ ടീം അംഗത്തോട് എന്തെങ്കിലുമുണ്ടോയെന്ന് നോക്കാൻ പറഞ്ഞപ്പോ‍ഴാണ് അവിടെ ഒന്നുമില്ലെന്നും തന്നെ മോശമായി സ്പര്‍ശിച്ചതെന്നും മനസ്സിലായത്. പിന്നീട് വളരെയധികം ദേഷ്യം വന്നുവെന്നും കരഞ്ഞുവെന്നും അവര്‍ പറഞ്ഞു. നടിയുടെ വീഡിയോക്ക് പിന്നാലെ പവൻ സിംഗ് ക്ഷമാപണവുമായി രംഗത്തെത്തിയിട്ടുണ്ട്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top