അമലോത്ഭവ ജൂബിലി തിരുന്നാളിന്റെ സാംസ്ക്കാരിക ഘോഷയാത്ര വിത്സനും,ഷൈനി വിത്സനും ചേർന്ന് ഫ്‌ളാഗ് ഓഫ് ചെയ്യും - Kottayam Media

India

അമലോത്ഭവ ജൂബിലി തിരുന്നാളിന്റെ സാംസ്ക്കാരിക ഘോഷയാത്ര വിത്സനും,ഷൈനി വിത്സനും ചേർന്ന് ഫ്‌ളാഗ് ഓഫ് ചെയ്യും

Posted on

പാലാ :അമലോത്ഭവ ജൂബിലി തിരുന്നാളിന്റ ഭാഗമായി ഇത്തവണ നടത്തപ്പെടുന്ന സാംസ്ക്കാരിക ഘോഷയാത്ര പാലായുടെ എക്കാലത്തെയും അഭിമാനമായ കായീക താര ജോഡികൾ ഫ്‌ളാഗ്  ഓഫ് ചെയ്യും.നീന്തൽ താരമായ വിത്സനും , അദ്ദേഹത്തിന്റെ ഭാര്യ 800 മീറ്ററിലെ ഏഷ്യൻ ഗെയിംസ് സ്വർണ്ണ ജേതാവ് ഷൈനി വിത്സനും ചേർന്നാണ് ഘോഷ് യാത്ര ഫ്‌ളാഗ്  ഓഫ് ചെയ്യുന്നത്.

ഇതാദ്യമായാണ് സംഘാടകർ സാംസ്ക്കാരിക ഘോഷ യാത്ര ജൂബിലി തിരുന്നാളിനോട് അനുബന്ധിച്ചു സംഘടിപ്പിക്കുന്നത്.തൃപ്പൂണിത്തുറ അത്തച്ചമയ ഘോഷയാത്രയിലെ എല്ലാ കല രൂപങ്ങളും ജൂബിലി ഘോഷയാത്രയിൽ ഉണ്ടായിരിക്കും,മയിലാട്ടം,കോഴി ഡാൻസ്,ഒട്ടക പക്ഷി നൃത്തം,കരയാട്ടം,ആദിവാസി പൈതൃക നൃത്തം.സിനിമ താരങ്ങളുടെ ഡ്യൂപ്പ്,പൊയ്ക്കാൽ  നൃത്തം.,തുടങ്ങി 50 ഓളം കല വിരുന്നാണ് സംഘാടകർ ഒരുക്കിയിട്ടുള്ളത്.

ഇന്ന്  രാവിലെ 11ന് അമലോത്ഭവ മാതാവിന്റെ തിരുസ്വരൂപം പന്തലില്‍ പ്രതിഷ്ഠിക്കും. ഫാ.സെബാസ്റ്റ്യന്‍ വെട്ടുകല്ലേല്‍ മുഖ്യകാര്‍മ്മികത്വം വഹിക്കും. വൈകുന്നേരം അഞ്ചിന് വിശുദ്ധ കുര്‍ബാന.   വൈകുന്നേരം ആറിന് കത്തീഡ്രൽ പള്ളിയിൽ  നിന്നും മാതാവിന്റെ തിരുസ്വരൂപം വഹിച്ചുകൊണ്ടുള്ള പ്രദക്ഷിണം സെന്റ് തോമസ് ചാപ്പലില്‍ ലദീഞ്ഞിനു ശേഷം പുത്തന്‍പള്ളിയില്‍ നിന്നു ബൈപ്പാസു വഴി മാര്‍ത്തോമ്മാശ്ലീഹായുടെ തിരുസ്വരൂപം വഹിച്ചുകൊണ്ടുളള പ്രദക്ഷിണവുമായി കൊട്ടാരമറ്റം ജംഗ്ഷനില്‍ സംഗമിച്ച് സാന്തോം കോപ്‌ളക്‌സിലേയ്ക്ക് എത്തും. മാര്‍ തോമസ് തറയില്‍ സന്ദേശം നല്‍കും. തുടര്‍ന്ന് കുരിശുപള്ളിയിലേയ്ക്ക് പ്രദക്ഷിണം.

പ്രധാന തിരുന്നാൾ ദിവസമായ എട്ടാം തീയതി രാവിലെ എട്ടിന്  വ്യാഴാഴ്ച  രാവിലെ സെന്റ് മേരീസ് സ്‌കൂൾ വിദ്യാർത്ഥിനികളുടെ മരിയൻ റാലി.9.30 പ്രധാന തിരുന്നാൾ കുർബാന മാർ ജോസഫ് കല്ലറങ്ങാട്ട്.തുടർന്ന് സാംസ്ക്കാരിക ഘോഷയാത്ര,ടൂ വീലർ ഫാൻസി ഡ്രസ്സ് മത്സരവും,തുടർന്ന് ടാബ്ലോ മത്സരവും നടക്കും.  വൈകുന്നേരം നാലിനാണ് പ്രദക്ഷിണം ആരംഭിക്കുന്നത്. കുരിശുപള്ളിയില്‍ നിന്നും മാതാവിന്റെ തിരുസ്വരൂപവും സംവഹിച്ച് ളാലം പഴയപള്ളി ഗ്രോട്ടോ, മാര്‍ക്കറ്റ് ജംഗ്ഷന്‍, സിവില്‍ സ്‌റ്റേഷന്‍, ടി ബി റോഡിലുള്ള പന്തല്‍, ന്യൂ ബസാര്‍, കട്ടക്കയം റോഡിലുള്ള പന്തല്‍, ളാലം പഴയപാലം ജംഗ്ഷന്‍ എന്നിവിടങ്ങളിലൂടെ രാത്രി 8.45 ന് തിരികെ കുരിശുപളളിയിലെത്തും.

 

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version