Kerala

ആലപ്പുഴ വിഭാഗീയത; ജി സുധാകരനെ പരിഹസിച്ച് എസ്എഫ്ഐ നേതാവ് എ എ അക്ഷയ്

ആലപ്പുഴ: മുതിർന്ന സിപിഐഎം നേതാവ് ജി സുധാകരനെ പരിഹസിച്ച് എസ്എഫ്ഐ നേതാവ് എ എ അക്ഷയ്.

ഈ മണ്ണിൽ ഇനിയും ആനേകായിരങ്ങൾ പുതിയ നേതൃത്വമായി ജനിക്കും, ഇത് തനിക്ക് ശേഷം ആരും വേണ്ട എന്ന് മർക്കട മുഷ്ടി ചുരുട്ടിയ നേതാവിന് മുമ്പിൽ സമർപ്പിക്കുന്നുവെന്നായിരുന്നു ഫേസ്ബുക്ക് പോസ്റ്റ്.

എം ശിവപ്രസാദ് എസ്എഫ്ഐയുടെ പുതിയ സംസ്ഥാന പ്രസിഡന്റായതിന് പിന്നാലെയാണ് എ എ അക്ഷയ് ജി സുധാകരനെ പരിഹസിച്ചത്. എസ്എഫ്ഐയുടെ ആ​ദ്യ സംസ്ഥാന പ്രസിഡന്റായിരുന്നു ജി സുധാകരൻ. ജി സുധാകരന് ശേഷം ആദ്യമായാണ് ആലപ്പുഴയിൽ നിന്നും ഒരാൾ സംസ്ഥാന പ്രസിഡന്റ് ആകുന്നത്. ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു എസ്എഫ്ഐ നേതാവിന്റെ പരിഹാസം.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top