മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും എൻസിപി നേതാവുമായ അജിത് പവാർ സഞ്ചരിച്ച വിമാനം അപകടത്തിൽപ്പെട്ടു. ബാരാമതിയിലെ എയർസ്ട്രിപ്പില്‍ വിമാനം ലാൻഡ് ചെയ്യുന്നതിനിടെ ആയിരുന്നു അപകടം. 66 കാരനായ അജിത് പവാറിനെ ആശുപത്രിയിലേക്ക് മാറ്റിയതായാണ് വിവരം.

അപകടത്തിൽ ഉപമുഖ്യമന്ത്രിക്ക് ഗുരുതരമായി പരിക്കേറ്റതായാണ് സൂചന. അജിത് പവാറും ഉൾപ്പെടെ ആറ് പേർ വിമാനത്തിൽ ഉണ്ടായിരുന്നുവെന്നാണ് പുറത്തുവരുന്ന വിവരം. വിമാനം റൺവേയിൽ ഇടിച്ച് തെന്നിമാറുകയായിരുന്നു. അജിത് പവാറിന്‍റെ ജന്മനാട്ടിലാണ് അപകടം ഉണ്ടായത്.