തിരുവനന്തപുരം: മൂന്ന് പതിറ്റാണ്ട് കാലത്തെ സിപിഐഎം ബന്ധം അവസാനിപ്പിച്ചെന്നും സൈബർ ആക്രമണങ്ങളെ ഭയക്കുന്നില്ലെന്നും കോൺഗ്രസിൽ ചേർന്ന മുതിർന്ന സിപിഐഎം നേതാവും മുൻ എംഎൽഎയുമായ ഐഷ പോറ്റി. താൻ രാഷ്ട്രീയ പ്രവർത്തനം തുടങ്ങിയ കാലത്തെ പാർട്ടി അല്ല ഇപ്പോൾ ഉള്ളതെന്നും അതൊക്കെ മാറിപ്പോയി എന്നും ഐഷ പോറ്റി വ്യക്തമാക്കി.

സഖാക്കൾ വിചാരിക്കും പത്തിരുപത്തിയഞ്ച് വർഷം ജനപ്രതിനിധിയായി ഒരു പ്രസ്ഥാനത്തിന്റെ ഭാഗമായി നിന്നിട്ടും വർഗവഞ്ചകിയായി ആ പാർട്ടി വിട്ട് ഐഷ പോറ്റി പോയെന്ന്. എന്റെ പ്രിയപ്പെട്ട സഖാക്കൾക്ക് എന്നോട് ദേഷ്യം വരും. എന്നാൽ നിങ്ങളോടെല്ലാം തനിക്ക് സ്‌നേഹമേയുള്ളൂ. എത്ര നിങ്ങൾ വിമർശിച്ചാലും താൻ ശക്തയാകുകയേ ഉള്ളൂ’, എന്നും ഐഷ പോറ്റി പറഞ്ഞു.