പത്തനംതിട്ട: ആഗോള അയ്യപ്പ സംഗമത്തിന്റെ തുടർപ്രവർത്തനങ്ങളിലേക്ക് തിരുവിതാംകൂർ ദേവസ്വം ബോർഡ്.

വിദഗ്ധരെ പങ്കെടുപ്പിച്ചുകൊണ്ടുള്ള മൂന്ന് തുടർചർച്ചകൾ തിരുവനന്തപുരത്ത് നടത്തും. ശബരിമല മാസ്റ്റർ പ്ലാൻ, ആത്മീയ ടൂറിസം സർക്വൂട്ട്, ആൾക്കൂട്ട നിയന്ത്രണം എന്നീ വിഷയങ്ങളിലായിരിക്കും ചർച്ച.
പൊതുജനങ്ങളിൽ നിന്ന് നിർദേശങ്ങൾ വെബ്‌സൈറ്റ് വഴി തേടാനും തീരുമാനിച്ചിട്ടുണ്ട്. സംഗമത്തിന്റെ ഭാഗമായി നടന്ന പാനൽ ചർച്ചയിൽ ഡെലിഗേറ്റുകൾ നൽകിയ നിർദേശങ്ങൾ കൂടി പരിഗണിച്ചാകും തുടർ നടപടികൾ.

നിർദേശങ്ങൾ ക്രോഡീകരിച്ച് അന്തിമ തീരുമാനം എടുക്കാൻ 18 അംഗ കമ്മിറ്റി രൂപീകരിച്ചു. ദേവസ്വം മന്ത്രി വി എൻ വാസവൻ ചെയർമാനും ദേവസ്വം ബോർഡ് പ്രസിഡന്റ് പി എസ് പ്രശാന്ത് കൺവീനറുമായാണ് കമ്മിറ്റി.